ഏകദേശം പത്തുകോടി ആൾക്കാർ ഫേസ്ബുക് ഇവെന്റ്സ് ദിവസവും ഉപയോഗിക്കുന്നുണ്ട്. ഫേസ്ബുക് ഇക്കാരണത്താൽ ഇവന്റസിനെ മാത്രം ഒരു പുതിയ ആപ്പ് ആയി പുറത്തിറക്കിയിരുന്നു അടുത്തിടെ(iOS മാത്രം). എന്നാൽ ഈ വരുന്ന ദിവസങ്ങളിൽ ആൻഡ്രോയിഡിനും ഒരെണ്ണം ഇറക്കും എന്നാണ് കേൾക്കുന്നത്.

ഈ അപ്ലിക്കേഷൻ അടുത്തുള്ള എല്ലാ ഇവന്റസിനെയും കണ്ടുപിടിക്കാൻ സഹായിക്കും. അത് മാത്രമല്ല, നിങ്ങളുടെ കൂട്ടുകാർ പോകുന്ന ഇവെന്റ്സ്, നിങ്ങൾ ലൈക് ചെയ്തിരിക്കുന്ന പേജുകളുടെ ഇവെന്റ്സ് എന്നിവയും കാണാൻ പറ്റും. കൂടാതെ സമയവും, സ്തലവും, നിങ്ങളുടെ താല്പര്യങ്ങളും അനുസരിച്ചു പുതിയ ഇവെന്റ്സ് കണ്ടു പിടിച്ചു ഒരു മാപ്പിൽ കാണിച്ചു തരുകയും ചെയ്യും.

അപ്പ്ലിക്കേഷനിൽ തന്നെ ഒരു കലണ്ടറും ഉള്ളതിനാൽ പോകുന്ന ഇവെന്റ്സ് മൊത്തം കറക്റ്റ് ആയി ക്രമീകരിക്കാനും പറ്റും. ഫോണിലെ മറ്റുള്ള കലണ്ടറുമായി സിങ്ക് ചെയ്യാൻ പറ്റുന്നതിനാൽ രണ്ടു കലണ്ടർ അപ്പ്ലിക്കേഷൻസ് ഉപയോഗിക്കണം എന്ന ടെൻഷനും വേണ്ട.

കാര്യം വേറൊരു അപ്ലിക്കേഷൻ ആണെങ്കിലും നിങ്ങൾ ഇതിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫേസ്ബുക്കിലും അപ്ഡേറ്റ് ആവും. ഒരു ഇവന്റിൽ പോകുകയാണെങ്കിൽ, അല്ലെങ്കിൽ പോകാൻ താല്പര്യം കാണിക്കുകയാണെങ്കിൽ അത് നിങ്ങളുടെ കൂട്ടുകാരുടെ ന്യൂസ്ഫീഡിൽ കാണാൻ സാദിക്കും.

ഈ ആപ്പ് അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങിയേക്കും, നിങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയാൽ ഞങ്ങളെയും അറിയിക്കുക അഭിപ്രായങ്ങൾ.

iOS ഉപയോക്കുന്നു ആൾക്കാർക്ക് ഈ ലിങ്കിൽ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്യാം.

ആൻഡ്രോയിഡ് ആപ്പ് പുറത്തിറങ്ങിയാൽ ഇവിടെ തന്നെ ലിങ്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്.

അപ്ഡേറ്റ്:

ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക്.