മൊബൈൽ ടെക്നോളജി പോകുന്ന പോക്കനുസരിച് വരും വർഷങ്ങളിൽ ഫിസിക്കൽ ബട്ടൺസ് എല്ലാം പുറത്താകും എന്ന മട്ടാണ്. ഇപ്പോഴിതാ ഫിംഗർപ്രിന്റ് സെൻസറിനെയും സിനാപ്റ്റിക്സ് എന്ന കമ്പനി പഴയ ടെക്നോളജി ആക്കി മാറ്റിയിരിക്കുന്നു.

എന്താണ്‌ സിനാപ്റ്റിക്സ് എന്ന കമ്പനി?

ഫിസിക്കൽ യൂസർ ഇന്റർഫേസ്സ് ഉണ്ടാക്കുന്ന ഒരു ടെക് കമ്പനി ആണിത്. ഫിംഗർപ്രിന്റ് സ്കാനർ, ടച്ച് സ്ക്രീൻ, ട്രാക്ക് പാഡ് മുതലായ ഉത്പന്നങ്ങൾ ആണിവർ ഉണ്ടാക്കുന്നത്. iPodഇലെ സ്ക്രോൾ വീൽ കണ്ടുപിടിച്ചതും ഇവർ തന്നെ ആണ്.

httpatomoreillycomsourceoreillyimages950078-png

ഇവരുടെ പുതിയ ഫിംഗർ പ്രിന്റ് സെൻസർ ടെക്

കഴിഞ്ഞ ദിവസം ആണ് സിനാപ്റ്റിക്സ് പുതിയ ഫിംഗർപ്രിന്റ് സെൻസർ ടെക്നോളജി പുറത്തു വിടുന്നത്. ലോകത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ വയ്ക്കാൻ പറ്റുന്ന optical based ഫിംഗർപ്രിന്റ് സെൻസർ ആണിതെന്നു കമ്പനി അവകാശപ്പെടുന്നു. ഇതിനായി ഉണ്ടാക്കിയ FS9100 എന്ന സെൻസർ 1mm വരെ ഉള്ള ഗ്ലാസ്സിനുള്ളിൽ കൂടി ഫിംഗർപ്രിന്റ് കണ്ടെത്തും. ഇക്കാരണത്താൽ ഭാവിയിലെ ഫോണുകളിൽ ഫിംഗർ പ്രിന്റ് സെന്സറിനെ പ്രേത്യേകമായി സ്ഥാപിക്കേണ്ടിവരില്ല. സ്‌ക്രീനിന്റെ അടിയിൽ തന്നെ ഈ സെൻസർ വച്ചാൽ മതി.

ഇത് എല്ലാ ഫോണിലും ചെയ്യാൻ പറ്റിയാൽ ഇപ്പോൾ കാണുന്ന ഹോം ബട്ടൺ മെല്ലെ അപ്രത്യക്ഷമായി തുടങ്ങും. ഭാവിയിൽ മൊത്തം ഗ്ലാസ് സ്ക്രീൻ മാത്രമുള്ള മൊബൈൽ ഫോൺസ് എളുപ്പത്തിൽ ഉണ്ടാക്കുവാൻ പറ്റുകയും ചെയ്യും. Xiaomi Mi Mix, Sharp Aquos Crystal, മുതലായ ഫോണുകൾ ഏകദേശം ഇങ്ങനെത്തെ ഒരു മോഡൽ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഈ ഫോണുകൾക്കെല്ലാം ഇപ്പോഴും സ്‌ക്രീനിന്റെ താഴ്ഭാഗത്തു കട്ടി കൂടിയ ഒരു bezel ഉണ്ട്. പുതിയ ഈ ടെക്നോളജി ഒരു പക്ഷെ അതും എടുത്തു കളയാൻ സഹായിക്കും.

1025201634943pm_635_xiaomi_mi_mix

ഇനി എന്ത്?

ഈ ടെക്നോളജി വേണമെങ്കിൽ വരുന്ന iPhone 8ലും ഉൾപെടുത്താൻ പറ്റുന്നതാണ്. വളരെ കുറച്ചു സ്ഥലത്തു സ്ഥാപിക്കാം എന്നതും, തീരെ കുറവ് ഊർജം മതി ഇത് പ്രവർത്തിക്കാൻ എന്നതും ഇതിന്റെ നേട്ടങ്ങൾ ആണ്. അടുത്ത വര്ഷം മധ്യത്തിലാണ് കമ്പനി ഈ സെൻസറുകൾ ഉണ്ടാക്കി തുടങ്ങുക. iPhone 8ന്റെ ഉദ്പാദനവും ഏകദേശം ആ സമയത്തു തന്നെ ആണാരംഭിക്കുക. പക്ഷെ ആപ്പിൾ ഈ ടെക്നോളജി ഉപയോഗിക്കുമോ എന്ന് കണ്ടറിയാം. അവരുടെ ഇപ്പോഴത്തെ ഫിംഗർപ്രിന്റ് ടെക്നോളജി ഗ്ലാസ്സിനേക്കാൾ കട്ടിയുള്ള saphire ന്റെ അടിയിൽ വച്ചാലും പ്രവർത്തിക്കുന്നതാണ്. ഇത് കൂടാതെ ആപ്പിൾ അടുത്ത് പുതിയ ഒരു ടെക്നോളജി പേറ്റന്റ് ചെയ്തിട്ടുമുണ്ട്. ഈ ടെക്നോളജി വച്ച് ഫിംഗർപ്രിന്റ് സെൻസിംഗ് സ്‌ക്രീനിന്റെ ഏതു ഭാഗത്തു വേണമെങ്കിലും പ്രവർത്തിക്കും. ആപ്പിൾ ഒരു പക്ഷെ വേറെ ഏതെങ്കിലും മാർഗത്തിൽ കൂടി ഈ കണ്ടുപിടുത്തം നടത്തിയിട്ടുണ്ടാവാം. ഏതായാലും നമുക്ക് കാത്തിരുന്ന് കാണാം.