നമ്മുടെ ജീവിതത്തിൽ ഗൂഗിളിന്റെ സ്വാധീനം വളരെയേറെ ആണ്. ഗൂഗിൾ മാപ്‌സ്, യൂട്യൂബ്, ഗൂഗിൾ സെർച്ച് തുടങ്ങിയ സേവനങ്ങൾ വിനോദത്തിനും അതിലുപരി പഠനത്തിനും വിവരങ്ങൾക്കായും ഉപയോഗിക്കുന്നുണ്ടെങ്കിലും അവ മാത്രമല്ല ഗൂഗിളിന്റെ ഉത്പന്നങ്ങൾ. നമ്മൾ അറിയാത്ത കുറെ വളരെ നല്ല സേവനങ്ങൾ ഗൂഗിൾ തരുന്നുണ്ട്. നിങ്ങൾ ഒരുപക്ഷെ ഇതുവരെ കേൾക്കാത്ത 8 ഉത്പന്നങ്ങളുടെ ഒരു പട്ടികയാണ് താഴെ തരുന്നത്. ഒന്ന് ട്രൈ ചെയ്തു നോക്ക്, കുറെയെണ്ണം ഒരുപക്ഷെ നിങ്ങളെ ഒത്തിരി സഹായിച്ചെന്നുവരാം.

1. ഗൂഗിൾ കീപ് (Google Keep)

google_keep_android

കുറിപ്പുകളും റിമൈൻഡറുകളും ഓർഗനൈസ് ചെയ്യാൻ പറ്റുന്ന ഒരു സേവനമാണിത്. ഡെസ്‌ക്ടോപിലും മൊബൈലിലും എല്ലാം ഇത് ഉപയോഗിക്കാം, ഒറ്റ ഗൂഗിൾ അക്കൗണ്ട് മതി, ഒരു ഡിവൈസിൽ ചെയ്യുന്ന കാര്യങ്ങൾ ബാക്കിയുള്ള എല്ലാ ഉപകരണങ്ങളിലും സിൻകാവുകയും ചെയ്യും.

വെബ്, ആൻഡ്രോയിഡ്, ആപ്പിൾ

2. ടൈമർ (Timer, Stopwatch)

google-timer

ഇതിനു വേറെ അപ്പ്ലിക്കേഷൻസ് ഒന്നും വേണ്ട. google.com ഇൽ പോയി ‘timer’ അല്ലെങ്കിൽ ‘stopwatch’ എന്ന് സെർച്ച് ചെയ്താൽ മതി. ഗൂഗിൾ സെർച്ച് രണ്ടും കൊണ്ടുവന്നു തരും.

ഉറവിടം

3. ഗൂഗിൾ സ്‌കൈ (Google Sky)

http3a2f2fmashable-com2fwp-content2fgallery2f14-google-tools-you-didnt-know-existed2fgoogle-sky

പ്രപഞ്ചത്തെ കാണണമെങ്കിൽ ഗൂഗിൾ സ്‌കൈ ഉപയോഗിച്ചാൽ മതി. ഈ സേവനം നാസ, ഹബിൾ ടെലെസ്കോപ്പ്, സ്ലോൻ ഡിജിറ്റൽ സ്‌കൈ സർവെ തുടങ്ങിയവയിൽനിന്നുമുള്ള ചിത്രങ്ങളാണ് കാണിച്ചു തരുക. പണ്ട് ശാസ്ത്രജ്ഞന്മാർക്ക് മാത്രം കൈവശമുണ്ടായിരുന്നു ഭൂമിക്കപ്പുറമുള്ള കുറെ ദൃശ്യങ്ങളെ നമുക്കങ്ങിനെ പരിചയപ്പെടാൻ സാധിക്കും.

ഉറവിടം

4. വലിയ നമ്പറുകൾ മനസിലാക്കാം

convert-numbers-to-words

വലിയ അക്കങ്ങൾ എപ്പോഴും വായിക്കാൻ പ്രയാസമാണ്. ഒത്തിരി സംഖ്യകൾ ഉള്ള അക്കങ്ങൾ ആണെങ്കിൽ ഗൂഗിളിനോട് ചോദിച്ചാൽ അവയെ എളുപ്പത്തിൽ മനസിലാക്കുന്ന വിധത്തിൽ മാറ്റി തരും. ഒരു ഉദാഹരണത്തിന് google.com ഇൽ ചെന്ന് ‘1064305=english’ എന്ന് ടൈപ്പ് ചെയ്യൂ, ഗൂഗിൾ അതിനെ ‘one million sixty four thousand three hundred five’ എന്ന് കറക്റ്റ് ആയി മാറ്റി തരും. ഏത്തക്കത്തിന്റെയും അവസാനം ‘=english’ എന്നുപയോഗിക്കുമ്പോൾ ആണ് ഈ സേവനം ഗൂഗിൾ പുറത്തിറക്കുക.

ഉറവിടം

5. ഗൂഗിൾ സ്‌കോളർ (Google Scholar)

screen-shot-2012-06-20-at-7-53-21-pm

ഗൂഗിൾ സെർച്ചിലൂടെ കോടാനുകോടി വിവരങ്ങൾ ആണ് നമുക്ക് ലഭ്യമാവുക. എന്നാൽ ഇതിൽ ഒട്ടുമിക്ക കാര്യങ്ങളും വിഷയത്തിനെകുറിച്ചു പ്രാഗൽഭ്യം ഉള്ള ആൾക്കാർ എഴുതിയതാവണമെന്നില്ല. ഇതുകൊണ്ടു തന്നെ റിസേർച് പേപ്പറിലും, തീസിസിലും മറ്റും ആ ലേഖനങ്ങളിലെ വിവരങ്ങൾ ഉപയോഗിച്ചാൽ പ്രശ്‍നം വന്നെന്നിരിക്കാം. ഗൂഗിൾ സ്കോളാരിലൂടെ പക്ഷെ വ്യക്തമായ ഗവേണഷണങ്ങൾ നടത്തിയിട്ടുള്ള പരീക്ഷണങ്ങളുടെയും കണ്ടെത്തലുകളുടെയും വിവരങ്ങൾ ലഭിക്കും. ഇവ റിസേർച് പേപ്പറിൽ ഉപയോഗിച്ചാൽ ശരിയാണോ തെറ്റാണോ എന്ന ഭയം പിന്നെ വേണ്ട.

ഉറവിടം

6. ഗൂഗിൾ ട്രെൻഡ്‌സ് (Google Trends)

 

2015-06-17_0923_001

ആൾക്കാർ എന്താണ് ഏറ്റവും കൂടുതൽ സെർച്ച് ചെയ്തോണ്ടിരിക്കുന്നതെന്നറിയാണോ? ഗൂഗിൾ ട്രെൻഡ്‌സിൽ നോക്കിയാൽ മതി. ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെടുന്ന വിഷയങ്ങൾ ട്രെൻഡ്‌സിൽ കാണാൻ പറ്റും. റിയൽ ടൈം ആയതിനാൽ എല്ലാം വിഷയങ്ങളും അപ്പൊ നടക്കുന്ന കാര്യങ്ങൾ ആണ് താനും.

ഉറവിടം

7. ഗൂഗിൾ സൗണ്ട് സെർച്ച് (Google Sound Search)

googlesoundsearch

ഗൂഗിൾ സൗണ്ട് സെർച്ച് കേൾക്കുന്ന പാട്ടുകളെ തിരിച്ചറിയാൻ സഹായിക്കും. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് മാത്രം ഉള്ള ഈ അപ്ലിക്കേഷൻ പാട്ടു കേൾക്കുമ്പോൾ ഓണാക്കിയാൽ മതി. പാട്ടിനെ കണ്ടു പിടിക്കുകയും അത് വേണമെങ്കിൽ വാങ്ങിക്കാനുള്ള ലിങ്ക് നൽകുകയും ചെയ്യും.

ആൻഡ്രോയിഡ്

8.ജിബോർഡ് (Gboard)

gboard_still_emojigifsearch-width-800

ജിബോർഡ് എന്ന കീബോർഡ് ഉപയോഗിച്ചാൽ ഗൂഗിൾ സെർച്ച് അതിൽ തന്നെ ലഭ്യമാവും. ടൈപ്പ് ചെയ്യുമ്പോൾ ഗൂഗിൾ സെർച്ച് നോക്കണ്ട ആവശ്യം ഒത്തിരി പ്രാവശ്യം വരുന്നതാണ്, ജിബോർഡ് ഉപയോഗിച്ചാൽ വളരെ എളുപ്പത്തിൽ കാര്യങ്ങൾ സാധ്യമാക്കാം. ഒരു അപ്പ്ലിക്കേഷനിൽ നിന്ന് മറ്റൊന്നില്ലെക്കും അതിൽ നിന്നും തിരിച്ചു പഴയ ആപ്പിലേക്ക് വരുകയും വേണ്ട അവസ്ഥമാറ്റിയെടുക്കാം.

ആൻഡ്രോയിഡ്, ആപ്പിൾ

ഇവ മാത്രമല്ല, ട്രാൻസ്ലേറ്റ് എന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ ട്രാൻസ്ലേഷൻ സേവനം ലഭ്യമാകും. കറൻസി എന്ന് സേർച്ച് ചെയ്താൽ കറൻസി കൺവെർഷൻ പ്രത്യക്ഷേപെടും, ഇങ്ങനെ ഒത്തിരി അറിയാത്ത സേവനങ്ങൾ ഗൂഗിൾ നമുക്ക് നൽകുന്നുണ്ട്. ഈ ലിസ്റ്റിൽ ഇല്ലാത്തതും എന്നാൽ വളരെ ഉപയോഗപ്രദവുമായ സേവനങ്ങൾ ഉണ്ടെങ്കിൽ പറയാൻ മറക്കല്ലേ.