പൊതുസ്ഥലങ്ങളിലെ വിസർജ്യനം കുറയ്ക്കാനായി ഗൂഗിൾ മാപ്‌സും കേന്ദ്ര സർക്കാരും കൂടി പുതിയ സേവനം ലഭ്യമാക്കുന്നു. ഈ സേവനം വഴി അടുത്തുള്ള ശൗചാലയങ്ങൾ ഗൂഗിൾ മാപ്‌സിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.

ഇപ്പോൾ ഇതുവഴി അടുത്തുള്ള ശൗചാലയവും അത്‌ലെക്കുള്ള വഴിയുമാണ് ലഭിക്കുക. ഭാവിയിൽ വൃത്തി, ശൗചാലയത്തിന്റെ ശൈലി, സൗജന്യമായി ഉപയോഗിക്കാമോ തുടങ്ങിയ വിവരങ്ങൾ അറിയാനും സാധിക്കും.

വിവരം അറിയാനായി ഗൂഗിൾ മാപ്‌സിൽ പോയി ‘public toilet’ എന്ന് സെർച്ച് ചെയ്താൽ മതി. അടുത്തുള്ള ശൗചാലയങ്ങളും അതിലേക്കുള്ള വഴിയും കൂടാതെ വിലാസവും തുറന്നു പ്രവർത്തിക്കുന്ന സമയങ്ങളും ലഭ്യമാവും.

ഈ സേവനം തീർച്ചയായും ഒത്തിരിപേർക്ക് ഉപയോഗപ്രദമാവുന്നതാണ്. രാജ്യത്തെ 70% ആൾക്കാർക്കും ശൗചാലയ സൗകര്യങ്ങളില്ല എന്നതാണ് അനൗധിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ 70% ആൾക്കാർക്ക് സ്മാർട്ഫോണും ഇന്റർനെറ്റും ഉണ്ടാവാനോ അതുപയോഗിക്കാനറിയാണോ അവസരം ഇല്ലതാനും. അങ്ങിനെയാണേൽ അവർ എങ്ങിനെ ഈ ടെക്നോളജിയെ ഉപയോഗിക്കും എന്നുകൂടി നോക്കേണ്ടതുണ്ട്. പക്ഷെ ബാക്കിയുള്ള 30% ആൾക്കാർക്ക് ഈ സേവനം ഉപയോഗപ്രദമാവും എന്നതിൽ യാതൊരു സംശയവുമില്ല.